Site iconSite icon Janayugom Online

കെ കരുണാകരന്‍ സ്മാരക മന്ദിരത്തിന് അദ്ദേഹത്തെ കൊണ്ട് ഉപകാരം കിട്ടിയ ജില്ലാ കമ്മിറ്റികള്‍ സഹകരിച്ചില്ലെന്ന് കെ മുരളീധരന്‍

കെ കുരുണാകരന്റെ സ്മരണക്കായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ചില ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന് കെ മുരളീധരന്‍.കരുണാകരന്‍ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന കെ. കരുണാകരന്‍ സെന്ററിന്റെ നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.

കരുണാകരന്റെ കര്‍മമണ്ഡലങ്ങളായിരുന്ന ജില്ലകളില്‍നിന്നാണ് സഹായം കിട്ടാഞ്ഞത്. കരുണാകരനെക്കൊണ്ട് ഉപകാരമുണ്ടായ ജില്ലകളാണതെന്നും ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ കെ. മുരളീധരന്‍ പറഞ്ഞു. കരുണാകരന്റെ 108-ാമത് ജന്മദിനത്തില്‍ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നന്ദാവനം ബിഷപ്പ് പെരേരാ ഹാളിനുമുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് സ്ഥലത്താണ് സെന്റര്‍. 

Exit mobile version