കെ ഫോൺ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്‍കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. ഈ മാസം അവസാനത്തോടെ 14,000 വീടുകളില്‍ കണക്ഷന്‍ നല്‍കും. ആദിവാസി കുടുംബങ്ങളിലടക്കം കെഫോൺ ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീടിനാണ് കെഫോൺ സൗജന്യ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്നത്.
17,123 സർക്കാർ സ്ഥാപനങ്ങൾ കെഫോൺ ഇന്റർനെറ്റിൽ പ്രവർത്തിക്കുന്നു. ആകെ 30,438 സ്ഥാപനങ്ങളിൽ 26,542 സ്ഥാപനങ്ങളിലും കണക്ഷൻ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് ഫൈബര്‍ കേബിളുകളും അനുബന്ധ കേബിള്‍ ശൃംഖലയും ഭൂരിഭാഗവും സ്ഥാപിച്ചുകഴിഞ്ഞതോടെ കേരളത്തിലുടനീളം കെഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ തയ്യാറായി.
ഈ സാഹചര്യത്തിലാണ് കെഫോൺ പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. പദ്ധതിയുടെ കരാറുകളെല്ലാം ഉറപ്പിച്ചത് സുതാര്യ നടപടികളിലൂടെയാണെന്നും കെ ഫോണ്‍ വ്യക്തമാക്കുന്നു.
english summary: K phone connection in 14,000 households this month
you may also like this video: