മലയാളത്തിന്റെ അനുഗ്രഹീത സംഗീതജ്ഞന്‍ കെ രാഘവൻമാസ്റ്ററുടെ പേരിലുള്ള രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ സംഗീതകലാപഠന ഗവേഷണകേന്ദ്രത്തിന് കോഴിക്കോട്ട് ആസ്ഥാനം. സ്റ്റേഡിയം കോർണർ പാവമണി റോഡിലെ പൂതേരിബിൽഡിംഗിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് വി ടി മുരളി അദ്ധ്യക്ഷത വഹിച്ചു.
കവി പി കെ ഗോപി, ആർ കനകാംബരൻ, വിത്സൻ സാമുവൽ, ആനയടി പ്രസാദ്, ഡോ. യു ഹേമന്ത് കുമാർ, ഫൈസൽ എളേറ്റിൽ, സി എസ്. മീനാക്ഷി, ആനന്ദ് കാവും വട്ടം, കുഞ്ഞിക്കണാരൻ, അഷ്റഫ് കുരുവട്ടൂർ, വേലായുധൻ എടച്ചേരിയൻ, എം എച്ച് താഹിറ, സി പി സദാനന്ദൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ടി വി ബാലൻ സ്വാഗതവും അനിൽമാരാത്ത് നന്ദിയും പറഞ്ഞു. ഭാനുപ്രകാശ് യു പി, എ എം ദിലീപ്കുമാർ, രൂപേഷ്, ഇന്ദുലേഖ, ദിനേശ് ചോമ്പാല, മണികണ്ഠൻ ചേളന്നൂർ എന്നിവർ രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ ആലപിച്ചു.
English Summary: K Raghavanmaster inaugurated the foundation office
You may also like this video