Site iconSite icon Janayugom Online

കെ റെയില്‍: സാമൂഹ്യാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം

K RailK Rail

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ചു. റവന്യൂ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സാമൂഹിക ആഘാത പഠനത്തിന് ജിപിസ് സംവിധാനം കൊണ്ടുവരാനും തീരുമാനമായി.കേരളാ റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അപേക്ഷ പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

സാമൂഹിക ആഘാത പഠനം നടത്താന്‍ വേണ്ടി കല്ലിടേണ്ടതില്ല, പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് സര്‍വേ നടത്തുക, ഒപ്പം വീട് നഷ്ടപ്പെടുന്ന ആളുകളോട് സംസാരിക്കണമെന്നും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും നേരിട്ട് വീട്ടുകാരുമായി സമവായമുണ്ടാക്കിയ ശേഷം വീട്ടുകാരുടെ സമ്മതത്തോട് കൂടി സര്‍വേ തുടരണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.ജിപിഎസിലൂടെ കെ റെയിൽ കടന്നു പോകുന്ന റൂട്ടിൽ കല്ലിടൽ വിർച്വലായി ചെയ്യാനാണ് തീരുമാനം.

ജിയോ ഗാഡ് സംവിധാനം വഴിയാകും കല്ലിടൽ.സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജിപിഎസ് സംവിധാനം ഉപയോഗിക്കാൻ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം.ജിപിഎസിലൂടെ സർവ്വം നടത്തിയാകും ജിയോ ടാഗ് കല്ലിടൽ. 

സ്ഥലത്തിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ തയ്യാറാക്കുന്നതിനെയാണ് ജിയോ ടാഗിങ് എന്നുപറയുന്നത്. നിലവിൽ വസ്തു കൈയേറ്റങ്ങളും മറ്റും തടയുന്നതിന് പലരും ഈ മാതൃകയിൽ ഇടപെടലുകൾ നടത്തിയിരുന്നു. ഈ രീതിയിലൂടെ കെ റെയിലിന്റെ പാത കടന്നു പോകുന്ന വഴി കൃത്യമായി തന്നെ രേഖപ്പെടുത്താൻ കഴിയും

Eng­lish Summary:K Rail: GPS sys­tem for social impact study

You may also like this video:

Exit mobile version