Site iconSite icon Janayugom Online

കെ റയില്‍: ബലപ്രയോഗം നീതീകരിക്കാനാവില്ലെന്ന് എല്‍ജെഡി

LJDLJD

കെ റയിൽ പദ്ധതിയുടെ നഷ്ടപരിഹാര പാക്കേജിന്റെ പൂര്‍ണവിവരം ജനങ്ങളെ അറിയിക്കണമെന്നും ബലപ്രയോഗം നീതീകരിക്കാനാവില്ലെന്നും എല്‍ജെഡി. പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും കുടിയിറക്ക് ഭീഷണിയെയും സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

ദേശീയതലത്തിൽ മതനിരപേക്ഷ സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള പാർട്ടികളുമായി ആശയവിനിമയം നടത്തി എൽജെഡി കേരളഘടകത്തിന്റെ ഭാവി സംഘടനാകാര്യങ്ങൾ നിശ്ചയിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ, ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, കെ പി മോഹനൻ എംഎൽഎ. പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി കുഞ്ഞാലി, എം കെ ഭാസ്കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി നിയോഗിച്ചു.

സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് ജോർജ് രാഷ്ട്രീയകാര്യങ്ങൾ വിശദീകരിച്ചു.

Eng­lish Sum­ma­ry: K Rail: LJD says force can­not be justified

You may like this video also

Exit mobile version