Site icon Janayugom Online

താലൂക്ക് ഓഫിസിലെ കൂട്ട അവധി; കർശന നടപടിയെന്ന് മന്ത്രി

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിഷയത്തിൽ ലഭിക്കുന്ന റിപ്പോർട്ടിനനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ മാധ്യമങ്ങളാേട് പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിന് ശേഷം പൂർണ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും. ജനങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം രേഖപ്പെടുത്തുന്നു. കൂട്ട അവധികൾ ഭാവിയിൽ ഇല്ലാതാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും ഇത്തരം അവധികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version