Site icon Janayugom Online

പിറന്നാള്‍ ദിനത്തില്‍ നെഹ്‌റുവിനെ അധിക്ഷേപിച്ച് കെ സുധാകരന്‍, വീഡിയോ

k Sudhakaran

വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർ ലാൽ നെഹ്റു സൻമനസ് കാണിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നെഹ്റുവിന്റെ ജൻമദിനത്തോടൊനുബന്ധിച്ച് കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസ് ശാഖകൾക്ക് താൻ സംരക്ഷണം നൽകിയെന്ന വിവാദപരാമർശത്തിന് പിന്നാലെയാണ് കെ സുധാകരൻ വീണ്ടും വിവാദപരമായ പരാമർശം നടത്തിയിരിക്കുന്നത്. സന്ധിചെയ്യാനുള്ള സൻമനസ്സിന്റെ ഭാഗമായാണ് ആർഎസ്എസ് നേതാവ് ശ്യാം പ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ മന്ത്രിയാക്കിയത്. കോൺഗ്രസുകാരനല്ലാത്ത അംബേദ്കറെയും മന്ത്രിയാക്കി.

അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നൽകിയതും ഉയർന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും സുധാകരൻ പറഞ്ഞു. ഇതോടെ താൻ മാത്രമല്ല, നെഹ്റുവും ആർഎസ്എസുമായി സന്ധിചെയ്തുവെന്ന് സ്ഥാപിക്കുകയെന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്നാണ് വ്യക്തമാവുന്നത്. മുമ്പ് സുധാകരൻ നടത്തിയ വിവാദ പരാമർശനത്തിന് പിന്നാലെ ആർ എസ് എസിനും രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്ന് കെ സുധാകരൻ വാദിച്ചിരുന്നു. ആർ എസ് എസിന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് കെ സുധാകരൻ തുടർച്ചയായി പരാമർശങ്ങൾ നടത്തുകയാണെന്ന വിമർശനം കോൺഗ്രസിനകത്തും പുറത്തുമെല്ലാം വൻ ചർച്ചയാകുന്നുണ്ട്.

Eng­lish Sum­ma­ry: K Sud­hakaran insults Nehru on his birth­day, video

You may also like this video

Exit mobile version