Site iconSite icon Janayugom Online

പുതുയുഗയാത്രയിൽ നാളെയും കെ സുധാകരൻ എം പി പങ്കെടുത്തേക്കില്ല; കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയിൽ നാളെയും കെ സുധാകരൻ എം പി പങ്കെടുത്തേക്കില്ല. ഇന്നലെ കണ്ണൂരിലെ പര്യടനത്തിലും സുധാകരൻ പങ്കെടുത്തിരുന്നില്ല. ഇന്ന് ജാഥ പര്യടനം ഇല്ല. നാളെ കണ്ണൂർ ജില്ലയിലെ തലശേരി, പാനൂർ, മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിലാണ് ജാഥ പര്യടനം നടത്തുന്നത്. കെ സുധാകരൻ വിട്ടുനിന്നതോടെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ ആണ്.

 

 

കാസർകോഡ് ഉദ്‌ഘാടന സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം ശക്തമാക്കിയിട്ടുണ്ട്. ഉദ്‌ഘാടന സമ്മേളനത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അവഗണിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. കൂടാതെ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുവാൻ നേതൃത്വം വിസമ്മതിച്ചതും സുധാകരന്റെ പിണക്കത്തിന് കാരണമാണ്. എം പിമാർ ആരും മത്സരിക്കേണ്ടതില്ല എന്നാണ് ഹൈക്കമാൻഡ് നിർദേശം. നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തുക എന്നതായിരിക്കും സുധാകരന്റെ ലക്‌ഷ്യം.

Exit mobile version