കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്‍.അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും സുധാകരന്‍ പറഞു.
പുരാവസ്തു തട്ടിപ്പ് കേസിലെ വഞ്ചനാക്കേസില്‍ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറി നില്‍ക്കും.
മാറിനില്‍ക്കുന്ന കാര്യം ചര്‍ച്ചചെയ്യുകയാണ്. പാര്‍ട്ടിക്ക് ഹാനികരമായ ഒന്നും തന്നെ തന്‍റെ ഭാഗത്തു നിന്നും ഉണ്ടാവില്ല. കോടതിയില്‍ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണ്.കേസിനെ ഫെയ്സ് ചെയ്യാന്‍ മടിയില്ല, ഭയവുമില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു
English Summary:
K Sudhakaran says he is ready to step down from the post of KPCC president
You may also like this video: