Site iconSite icon Janayugom Online

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്ന് കെ സുധാകരന്‍

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അറിയിച്ചു.

കളമശേരി ഓഫീസില്‍ ഹാജരാകാനായിരുന്നു ക്രൈബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നത്. മോന്‍സണുമായി ഒരു ബന്ധവും തനിക്കില്ലെന്നാണ് സുധാകരന്‍ ഇപ്പോള്‍ പറയുന്നത്. സുധാകരന്‍ മോന്‍സണിന്‍റെ കൈയ്യില്‍ നിന്നും പത്തു ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തതിലാണ് ക്രൈംബ്രാഞ്ച് നടപടിയെടുത്തത്.

തൃശൂര്‍ സ്വദേശിയായ ഒരാള്‍ മോന്‍സണ് 25 ലക്ഷം രൂപ നല്‍കിയതിന് ഇടനില നിന്നതായി പരാതിയില്‍ പറയുന്നു.ഇതിൽനിന്നാണ്‌ മോൻസൺ സുധാകരന്‌ 10 ലക്ഷം കൈമാറിയതെന്നാണ്‌ ദൃക്‌സാക്ഷികളുടെ മൊഴി. സുധാകരൻ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥിയായിരുന്ന സമയത്താണ്‌ സംഭവം. മോൻസണിന്റെ വീട്ടിൽ 10 ദിവസം താമസിച്ച്‌ കെ സുധാകരൻ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ നടത്തിയതായും പരാതിക്കാരൻ ആരോപിച്ചിരുന്നു.

വിദേശത്തേക്ക് പുരാവസ്‌തുക്കൾ നൽകിയതിന്റെ പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ഹർജിക്കാരനടക്കം അഞ്ചുപേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് മോൻസണെതിരായ കേസ്. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാൻ ഇടപെടാമെന്ന്‌ തങ്ങളുടെ സാന്നിധ്യത്തിൽ സുധാകരൻ ഉറപ്പുനൽകിയെന്നും പരാതിക്കാർ പറഞ്ഞിരുന്നു. കൊച്ചി കലൂരിലെ മോൻസണിന്റെ വീട്ടിൽവച്ച്‌ സുധാകരന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെന്നും തട്ടിപ്പിനിരയായവർ വെളിപ്പെടുത്തി. 

Eng­lish Summary:
K Sud­hakaran will not appear before the inves­ti­ga­tion team

You may also like this video:

Exit mobile version