Site iconSite icon Janayugom Online

കോഴക്കേസ്: ശബ്ദപരിശോധന കേന്ദ്രലാബിൽ നടത്തണമെന്ന കെ സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കോഴക്കേസിൽ ശബ്ദപരിശോധന കേന്ദ്രലാബിൽ നടത്തണമെന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാദം തള്ളിയത്. സംസ്ഥാന ലാബോറട്ടറികളിൽ ശബ്ദസാമ്പിളുകൾ പരിശോധിക്കുന്നതിൽ വിശ്വാസമില്ലെന്ന് കാട്ടി കെ സുരേന്ദ്രൻ നൽകിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കോടതി ഉത്തരവ് വന്നതോടെ ശബ്ദപരിശോധന സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടക്കും. ഈ വിഷയത്തിൽ കെ സുരേന്ദ്രൻ നൽകിയ ഹരജി സ്വകരിച്ച കോടതി വാദം കേട്ടിരുന്നു. 

രണ്ട് ദിവസം മുമ്പ് വാദം പൂർത്തിയായെങ്കിലും ഇന്നലെയാണ് ഹര്‍ജി തള്ളിക്കൊണ്ട് വിധിയുണ്ടായത്. എറണാകുളം കാക്കനാട് ചിത്രജ്ഞലി സ്റ്റുഡിയോയിൽ ശബ്ദസാമ്പിൾ പരിശോധിക്കുന്നതിനെതിരെയാണ് കെ സുരേന്ദ്രൻ ഹരജി നൽകിയത്.

കോഴക്കേസില്‍ കെ സുരേന്ദ്രനെയും ജെ ആര്‍ പി സംസ്ഥാന പ്രസിഡന്റ് സി കെ ജാനുവിനെയും വയനാട് ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈയാഴ്ച അന്വേഷണ സംഘം നോട്ടീസ് നല്‍കും. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. പരാമാവധി തെളിവുകള്‍ ശേഖരിച്ചശേഷം ഇരുവരേയും ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്ന തുടക്കം മുതല്‍ അന്വേഷണ സംഘം. ശാസ്ത്രീയ പരിശോധയ്ക്കാനായി ഇവരുടെ ശബ്ദസാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പ്രസീത അഴീക്കോടിന്റെ ഫോണില്‍ നിന്നും ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങളും ലഭിച്ചു. 

ബി ജെ പി നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെ കുറിച്ച് പ്രസീതയും സി കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് കേസില്‍ നിര്‍ണായക തെളിവാകുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടിസ് നല്‍കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകന്‍ സുരേന്ദ്രന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. അതേസമയം കേസിനാസ്പദമായ കാലയളവില്‍ ഉപയോഗിച്ച രണ്ടു ഫോണുകള്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടും സുരേന്ദ്രന്‍ ഇതുവരെ ഫോണുകള്‍ ഹാജരാക്കിയിട്ടില്ല.

Eng­lish Sum­ma­ry : k suren­dran request to con­duct sound test­ing in cen­tral lab reject­ed by court

You may also like this video :

Exit mobile version