Site iconSite icon Janayugom Online

കേരളത്തില്‍ ജനപ്രതിനിധികള്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് കെസുരേന്ദ്രന്‍

കേരളത്തിലെകോണ്‍ഗ്രസില്‍നിന്നുംനിരവധി ജനപ്രതിനിധികള്‍ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍
എത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.നിലവില്‍കേരളത്തില്‍ ബിജെപിക്ക് അധികാരം ഇല്ലാത്തതിനാലാണ് പലരും വരുവാന്‍മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2024ലെ ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പോ, ശേഷമോ സംസ്ഥാന രാഷട്രീയത്തില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ആറ് കോണ്‍ഗ്രസ് എംപിമാര്‍ ഇനിയും മല്‍സരിക്കില്ലെന്ന് തന്നോട് പറഞ്ഞുവെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

ഡിസംബര്‍ എട്ടിന് വരാനിരിക്കുന്ന ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇതനിടിയെ ശശിതരൂരിനെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയില്‍ പങ്കടുക്കരുതെന്ന് യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ആര്‍എസ്എസ്-ബിജെപി അനുകൂലികളാണ് ഇതിനുപിന്നിലെന്നു പാര്‍ട്ടിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരിക്കുന്നു.

Eng­lish Summary:

K suren­dran said that Con­gress lead­ers includ­ing peo­ple’s rep­re­sen­ta­tives in Ker­ala will join the BJP

You may also like this video:

Exit mobile version