Site iconSite icon Janayugom Online

അടുത്ത തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളില്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ കൊട്ടിഘോഷിച്ച് രണ്ടു സീറ്റുകളില്‍ മത്സരിച്ചിട്ടും ഒരിടത്തു പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. പത്തനംതിട്ടയിലെ കോന്നിയിലും, കാസര്‍ഗോഡ് ജില്ലിയിലെ മഞ്ചേശ്വരത്തുമാണ് സുരേന്ദ്രന്‍ മത്സരിത്തിനിറങ്ങിത്. 

വരുന്ന തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുമോയെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നേരെ തട്ടക്കറി താന്‍ മുന്നു സീറ്റിലും മത്സരിക്കുമന്നും, അതു ചോദിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും ചോദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനത്തെ മലയാളികള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം എന്ന പരിപാടി രാഷ്ട്രീയ പ്രേരിത സമ്മേളനമല്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

വികസന കാര്യത്തില്‍ കേരളത്തിന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംസ്ഥാനത്തെ വികസനക്കുതിപ്പിന് ആക്കം കൂട്ടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടി കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമിടുമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും ഒരു പോലെ ഭയപ്പെടുത്തുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചക്ക് അഭ്യര്‍ത്ഥന വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിക്കുന്നതിനനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരേ ഗുരുതര ആരോപണമാണ് നിലനില്‍ക്കുന്നത്, അതുപോലെ കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ടും സംസ്ഥാനപ്രസിഡന്‍റും സംശയത്തിന്‍റെ നിഴലിലാണ് 

Eng­lish Summary:
K Suren­dran will con­test in three seats in the next election

You may also like this video:

Exit mobile version