Site iconSite icon Janayugom Online

വിഡി സതീശന് മറുപടിയുമായി കെ വിതോമസ്; നടപടി എന്തായാലുംകോണ്‍ഗ്രസുകാരനായി തുടരും

K V ThomasK V Thomas

എ കെ ആന്റണിയിൽ പ്രതീക്ഷ, നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരും: കെ വി തോമസ്
സിപിഐഎം ഇരുപത്തിമൂന്നാംപാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുത്തതിൽ വിശദീകരണം നൽകിയ ശേഷംകേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറുമായിസംസാരിച്ചെന്ന് കെ വി തോമസ്.

എകെആന്റണിയാണ് അച്ചടക്ക സമിതിയുടെ ചെയർമാൻ. അദ്ദേഹത്തിൽ പ്രതീക്ഷയുണ്ട്. നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനിടെ എറണാകുളം തൃക്കാക്കരയിൽ മത്സരിക്കുമെന്ന പ്രചാരണം കെ വി തോമസ് തള്ളി. തനിക്കും മകൾക്കും മത്സരിക്കാൻ താത്പര്യമില്ല. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും കെ വി തോമസ് പ്രതികരിച്ചു.

കോൺഗ്രസിൽ തനിക്ക്‌ ഒരു നീതിയും മറ്റുള്ളവർക്ക്‌ മറ്റൊരു നീതിയുമാണെന്ന്‌ കെ വി തോമസ്‌ പറഞ്ഞു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്‌താറിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പങ്കെടുത്തത്‌ എഐസിസിയുടെയും കെപിസിസിയുടെയും അനുമതിയോടെ ആണോ എന്ന്‌ വ്യക്തമാക്കണം. അദ്ദേഹം എൽഡിഎഫിലേക്ക്‌ പോകുന്നതുകൊണ്ടാണോ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്‌ ഇഫ്‌താറിൽ പോയത്‌.

എഐവൈഎഫ്‌ സെമിനാറിൽ പി സി വിഷ്‌ണുനാഥ്‌ പങ്കെടുത്തതും കെപിസിസിയുടെ അനുമതിയോടെ ആണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്തത് രാഷ്ട്രീയ ചോദ്യമായി ഉയര്‍ത്തിയ കെ.വി. തോമസിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു.താന്‍ പാര്‍ട്ടി വിലക്കിയ എന്തെങ്കിലും കാര്യമല്ല ചെയ്തത്.

ഇന്നുവരെ ഒരു പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ ബഹിഷ്‌കരിച്ചിട്ടില്ല. വര്‍ഗീയ സംഘര്‍ഷങ്ങളും വെറുപ്പും വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഇഫ്താറിന്റെ അര്‍ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്തു മറുപടിയാണ് പറയേണ്ടതെന്ന് വി ഡി സതീശൻ മറുപടി നൽകിയിരുന്നു.സതീശന് തിരിച്ചും മറുപടി കെ വി തോമസ് നല്‍കി.സതീശനെക്കാള്‍മുമ്പേ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തെന്നും തോമസ് അഭിപ്രായപ്പെട്ടു

Eng­lish Sum­ma­ry: KV thomas in reply to VD Satheesan; The action will con­tin­ue as a con­gress man no mat­ter what

You may also like this video:

Exit mobile version