Site icon Janayugom Online

കാബൂളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കുമെന്ന് ഇന്ത്യ; അഫ്ഗാൻ വിഷയത്തിൽ സർവ കക്ഷിയോഗം നാളെ

കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കാൻ തിരുമാനിച്ച് ഇന്ത്യ. അഫ്ഗാനിൽ ഉള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടകയാത്രയ്ക്ക് തയ്യാറാകാൻ നിർദേശിച്ചു.

അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന രക്ഷാ പ്രപർത്തനങ്ങൾ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്. ഈ മാസം 31 ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ശ്രമം. ഇതിന് തുടർച്ച എന്ന രീതിയിലാണ് നാളത്തെ സർവ കക്ഷിയോഗം. അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപ് വ്യത്യസ്ത വിഷയങ്ങളിൽ നയപരമായ തിരുമാനം കേന്ദ്ര സർക്കാരിന് കൈകൊള്ളെണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം വിദേശകാര്യമന്ത്രാലയം നാളെ പ്രതിക്ഷിയ്ക്കുന്നുണ്ട്. അഫ്ഗാനിലെ ഇന്ത്യൻ നിക്ഷേപങ്ങളുടെ ഭാവി അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കുക.

ഇതുവരെയുള്ള ഒഴിപ്പിയ്ക്കൽ നടപടികളുടെ പുരോഗതി കേന്ദ്രസർക്കാർ പ്രതിപക്ഷ പാർട്ടികളെ അറിയിക്കും. യോഗത്തിന് ശേഷമാകും അഫ്ഗാൻ നയത്തിന്റെ കരട് തയ്യാറാക്കാനുള്ള ചർച്ചകളിലെയ്ക്ക് കേന്ദ്രം കടക്കുന്നത്. അഫ്ഗാൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുച്ചിനുമായ് പ്രധാനമന്ത്രി നരേന്ദ്ര മഓദി നിർണ്ണായക ചർച്ച നടത്തി. നിലവിലുള്ള അഫ്ഗാന്റെ സാഹചര്യം താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അടക്കം ചർച്ചാ വിഷയമായി.
eng­lish summary;kabul India evac­u­a­tion followup
you may also like this video;

Exit mobile version