ഓർക്കുക... കാടാണ് ഞാൻ നിഗൂഢതയൊളിപ്പിച്ച കൊടുങ്കാട് അനുവാദം കൂടാതെ എന്നിലേയ്ക്കടുക്കരുത് നീ ഞാൻ ഒരേസമയം ഭയവും ഹർഷവും സമ്മാനിക്കാൻ പോന്നവളാണ് കാടിന്റെ ഭംഗിയാണോ വന്യതയാണോ എന്നിലേറെയെന്ന് തീർച്ചപ്പെടുത്താനാകാതെ നീ ഉഴറേണ്ടി വരും നോക്കിനിൽക്കേ എന്നിലെ ഭാവം മാറും ഇരുൾ മൂടും... എന്നിലെ മൗനത്തിന്റെയും ശബ്ദത്തിന്റെയും അർത്ഥം നിർണയിക്കാനാകാതെ നീ അലയും ഇനിയിതൊക്കെ മറികടന്നു നീ എന്നിലൂടെ സഞ്ചരിച്ചു പുറത്തുകടന്നാലും, മതിഭ്രമം പിടിച്ചപോൽ സ്ഥലകാല ബോധമില്ലാതെ ഭൂതകാലത്തിൽ ചുറ്റിത്തിരിയേണ്ടിവരും സൂക്ഷിക്കുക...