കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) പ്രസിഡന്റായി എസ് കെ എം ബഷീറിനെയും ജനറൽ സെക്രട്ടറിയായി പി ശ്രീകുമാറിനെയും തൊടുപുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഹരിദാസ് ഇറവങ്കരയാണ് ട്രഷറർ.
സി എ അനീഷ്, ജി സുരേഷ് ബാബു, സതീഷ് കെ ഡാനിയൽ (വൈസ് പ്രസിഡന്റുമാർ), വി എച്ച് ബാലമുരളി, എസ് പി സുമോദ്, ആർ സിന്ധു (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വനിതാ കമ്മിറ്റി ഭാരവാഹികളായി വി ശശികല (പ്രസിഡന്റ്) ബി സുധർമ്മ (സെക്രട്ടറി), ആൻസ് ജോൺ, സമീറ എം എച്ച് (വൈസ് പ്രസിഡന്റുമാർ), പ്രീതി പ്രഹ്ളാദ്, എൻ സോയാമോൾ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

