Site iconSite icon Janayugom Online

കാക്കനാട് 17കാരി പ്രസവിച്ചു; യുവാവിനെതിരെ പോക്സോ കേസ്

തമിഴ്നാട് സ്വദേശിനിയായ 17കാരി കാക്കനാട് പ്രസവിച്ചു. കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കാണിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. 23കാരനായ ഇയാൾ മധുര സ്വദേശിയാണ്. ആചാരപ്രകാരമുള്ള വിവാഹം നടത്തിയശേഷം ഇരുവരും കൊച്ചിയിൽ വന്ന് താമസമാക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നിയമ വിരുദ്ധമാണ്. വിവാഹത്തിന് കൂട്ട് നിന്നവർക്കെതിരെയും നടപടി എടുക്കും. വിവാഹം നടത്തിക്കൊടുത്തവർക്കെതിരെയും നടപടി കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version