Site iconSite icon Janayugom Online

ഭാവി ഭൂതം പറഞ്ഞവരുടെ ഭാവി ഇനി ആര് പറയും…

ഒരു മനുഷ്യായുസ്സിനിടയിൽ സംഭവിക്കുന്നതൊക്കെ കൈ നോക്കി പറയുന്ന കാക്കാത്തിമാരുടെ വരവും കാത്തിരുന്ന ഒരു തലമുറയുണ്ടായിരുന്നു പണ്ട്. കാക്കാത്തിയെ കൊണ്ട കൈ നോക്കിച്ച് ഫലം അറിയുക എന്നത് അവർക്ക് വിശ്വാസത്തിന്റെ ഭാഗമായിരുന്നു. കാക്കാത്തിയമ്മ കൈ നോക്കി പറഞ്ഞാൽ അച്ചിട്ടാണെന്നു വിശ്വാസിയിരുന്ന തലമുറയ്ക്കും മാറ്റം വന്നു. കൈനോട്ടവും കാർഡു നോട്ടവുമെല്ലാം ഇന്ന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഹൈടാക്കായി മാറിയപ്പോൾ നാട്ടിൻ പുറങ്ങളിലെ നന്മയുടെ ഭാഗമായിരുന്ന കാക്കാത്തിയമ്മമാരും അപ്രത്യക്ഷരായി പഞ്ചവർണ്ണ പൈങ്കിളി തത്തയെ കൂട്ടിലടച്ച് മുറുക്കി ചുവപ്പിച്ചപണ്ടക്കെട്ടും തോളിലേറ്റി കൈ നോക്കണോ അമ്മ എന്ന് വിളിച്ച് വഴികളിലൂടെ എത്തിയിരുന്ന കാക്കത്തി അമ്മമാർ ഇന്ന് ആ കാഴ്ചയില്ലാതായിരിക്കുന്നു.. 

ഫലപ്രവചനങ്ങളിലുടെ വിശ്വാസികളുടെ വിശ്വാസം ഊട്ടിയുറപിക്കുന്ന കൈനോട്ടം കാക്കാത്തിയന്മാരുടെ ജീവിതമാണ്. അടൂർ പാർത്ഥസാരഥി ക്ഷേത്ര ജംഗ്ഷനിലെ കാണിക്ക വഞ്ചിക്കു സമീപം നിത്യസാന്നിദ്ധ്യമാണ് പ്രായമായവരിൽ ചിലർ. വീടുകൾ കയറിയിറങ്ങിയുള്ള കൈ നോട്ടത്തിനു രാശി കുറഞ്ഞതിനാലാവാം നഗര തിരക്കിലേക്കിറങ്ങിയത്. കൈ നോട്ടത്തിൽ വിശ്വാസിമുള്ളവർ ഇപ്പോഴുമുണ്ടെന്നും അവർ തന്നെ തേടി വരുമെന്നും ഇവർ പറയുന്നു. കൈനോക്കാൻ ആൾ എത്തിയാൽ പഞ്ചവർണ്ണ പൈങ്കിളി പെണ്ണിന്റെ കുടു തുറക്കും പുറത്തിറങ്ങുന്ന തത്തമ്മ പെണ്ണ് ഒരു കുറി കൊത്തിയെടുത്ത്പുറത്തിട്ട് കുടിനുള്ളിൽ കയറും കുറിയ്ക്കുള്ളിലെ. ദേവി ദേവൻന്മരുടെപടം നോക്കി ആദ്യ റൗണ്ട് ഫലങ്ങൾ പറഞ്ഞു തുടങ്ങും. 

സന്തോഷ കാര്യങ്ങളും സങ്കട കാര്യങ്ങളുംഉരുളക്കിപ്പേരി കണക്കിൽ ചേർന്ന് ഫലപ്രവചനം . ഫലപ്രവചനങ്ങൾ ഫലിച്ചിട്ടുള്ളവർഇവരെ തേടി വരാറുണ്ടെന്നു പുതുമല ചിരണിക്കൽ ലക്ഷം വീട്ടിൽ ജനാകിയമ്മ പറയുന്നു ഇപ്പോൾ എസ്.എം എസ് വഴി ഭാവിയും ഭൂതവുമെല്ലാം പ്രവചികുന്ന ഹൈടെക് യുഗത്തിൽ കാക്കാത്തിയമ്മമാരെ പോലുള്ളവർ അന്യമായി കൊണ്ടിരിക്കുകയാണ് . വിവാഹ പ്രായമായ കന്യകമാരുടെ കൈ രേഖകൾ നോക്കി അവരുടെ മനസ്സികളിൽ മംഗല്യ മോഹം നിറച്ച് ഫലപ്രവചനം നടത്തിയിരുന്ന കാക്കാത്തിയമ്മമാർ ഒരു തലമുറയുടെ പുണ്യമായിരുന്നു.

You may also like this video

Exit mobile version