Site iconSite icon Janayugom Online

കലാഭവൻ ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരം കലാഭവൻ ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ മട്ടാഞ്ചേരിയില്‍ നടക്കും.

മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ നടനാണ് ഹനീഫ്. ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ നിരവധി കോമഡി വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ടു.  നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടു. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര ബമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.

 

Eng­lish Sum­ma­ry: kal­ab­ha­van haneef passed away
You may also like this video

Exit mobile version