കലാഭവന്‍ മണി ജന്മദിനാഘോഷം സംഘടിപ്പിച്ചു.ആൾ കേരള കലാഭവൻ മണി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് കലാഭവൻ മണി ജന്മദിനാഘോഷം തിരുവനന്തപുരം പനവിള ജംഗ്ഷനിൽ സംഘടിപ്പിച്ചത് .
പിന്നണി ഗായകൻ പട്ടം സനിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആർട്ടിസ്റ്റ് മുരുകന് മെമൻ്റോ നല്കി ആദരിച്ചു.അന്നദാന വിതരണവും നടത്തി.വിനയചന്ദ്രൻ, ശ്യാംക്യഷ്ണ, കുമാർ, ബിനു, രഞ്ജിത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

