Site iconSite icon Janayugom Online

സാരി മാറുന്നത് പോലെ കല്യാണം കഴിച്ചാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ; സീരിയല്‍ താരം രേഖയ്ക്കെതിരെ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. സമൂഹമാധ്യമത്തില്‍ ബുള്ളിയിങ് നേരിടുന്ന ആദ്യത്തെ സ്ത്രീയണോ രേഖയെന്ന് അവര്‍ ചോദിച്ചു. അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോന്ന് എന്നും സത്യഭാമ പറഞ്ഞു. കുറച്ച് നാൾ സമൂഹമാധ്യമത്തില്‍ നിന്നും വിട്ടുനില്‍ക്കാനും സന്തോഷത്തോടെ ഇരിക്കാനും രേഖയോട് ഉപദേശിക്കുകയും ചെയ്തു. 

കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണെന്ന് വ്യക്തമാക്കി രേഖ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്നെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപടണമെന്നും രേഖ വിഡിയോയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നാലെയാണ് രേഖയ്‌ക്കെതിരെ കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. 

Exit mobile version