Site iconSite icon Janayugom Online

കെ കെ ജയേഷിന് കലാനിധി മാധ്യമ പുരസ്കാരം

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക മാധ്യമ ശ്രേഷ്ഠ പുരസ്കാരം ജനയുഗം കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ കെ കെ ജയേഷിന്. നാളെ ഉച്ചയ്ക്ക് 12.30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര‑സീരിയൽ നടൻ എം ആർ ഗോപകുമാർ പുരസ്കാരം സമ്മാനിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള കലാനിധി ട്രസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും. 

കലാനിധി ട്രസ്റ്റ് ഏർപ്പെടുത്തിയ ബാലമണിയമ്മ സ്മാരക സുവർണ്ണമുദ്ര പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ ആർ കെ ദാമോദരനും ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക സുവർണ്ണമുദ്ര പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദുമാണ് അർഹരായത്. 2010 ൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെയും 2018 ൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിന്റെയും റിപ്പോർട്ടിംഗിന് മികച്ച റിപ്പോർട്ടർക്കുള്ള സംസ്ഥാന പുരസ്ക്കാരവും 2014 ൽ പാലക്കാട് നടന്ന സ്കൂൾ കലോത്സത്തിന്റെ റിപ്പോർട്ടിംഗിന് സ്പെഷ്യൽ ജൂറി പുരസ്ക്കാരവും കെ കെ ജയേഷിന് ലഭിച്ചിട്ടുണ്ട്. 

Exit mobile version