Site iconSite icon Janayugom Online

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകന്‍ പിടിയില്‍

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍. ഒളിവിലായിരുന്ന സുനില്‍കുുമാര്‍ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍

മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്.പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു.കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്.കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെയാണ് കൊലപ്പെടുത്തിയത്.

Eng­lish Summary:
Kaliyikaw­ila Mur­der: Mas­ter­mind Arrested

You may also like this video:

YouTube video player
Exit mobile version