കാറ്റിനേയും മഴയേയും പേടിക്കാതെ താമസിക്കുവാന്‍ മീരയ്ക്കും ആര്യക്കും വീട് ഒരുക്കിനല്‍കുവാന്‍ ഒരുങ്ങി കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂള്‍. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലാര്‍മെട്ടില്‍ താമസിക്കുന്നതും കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ആറിലും ഏഴിലും പഠിക്കുന്ന ഇവരുടെ വീട് തകര്‍ന്നിരുന്നു. പരീക്ഷാ ദിനങ്ങളിലുണ്ടായ കനത്തമഴയില്‍ കുട്ടികളുടെ പാഠപുസ്തകങ്ങളും യൂണിഫോമും വീടും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായി നശിച്ചിരുന്നു.
ഈ ദുരിതവാര്‍ത്തയറിഞ്ഞതോടെ ഹെഡ്മാസ്റ്റര്‍ എം.പി.കൃഷ്ണന്‍, പിറ്റിഎ പ്രസിഡന്റ് ടി.എം.ജോണ്‍, വൈസ് പ്രസിഡന്റ് ഷിജികുമാര്‍, അധ്യാപകരായ റെയ്‌സണ്‍ പി.ജോസഫ്, സജീവ് സി. നായര്‍, പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഈ കുടുംബത്തിന് സ്‌നേഹ വീട് വെച്ച് നല്‍കുവാനുള്ള തീരുമാനം എടുക്കുകയായിരുന്നു. വാസയോഗ്യമല്ലാത്തതിനാല്‍ അവിടുന്ന് മറ്റൊരു വീട്ടിലേയ്ക്ക് മാറ്റുവാനുള്ള ക്രമീകരണങ്ങളും നടത്തിയാണ് പിരിഞ്ഞത്. ഇതിനോടനുബന്ധിച്ച് സ്‌കൂളില്‍ സ്‌പോര്‍ട്ട്‌സ് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ 14,000 രൂപ സഹാപഠിക്കായി സ്വരുകൂട്ടി. ഈ തുക വീട്ടിലെത്തി സ്‌കൂള്‍ അധികൃതര്‍ കുടുംബാഗത്തിന് കൈമാറി.
English Summary: Kallar School’s Sneha Veed is ready to accommodate Arya and Meera
You may also like this video