Site icon Janayugom Online

കാംസഫ് സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ പാലക്കാട്ട്

kamsf

കേരള അഗ്രിക്കള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ (കാംസഫ്) സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി (ഫെബ്രു 22, 23) പ്രസന്നലക്ഷ്മി ശ്രീതരുണ്‍ ആഡിറ്റോറിയത്തില്‍ കാനം രാജേന്ദ്രന്‍ നഗറില്‍ നടക്കും. ഇന്ന് രാവിലെ 9.30 ന് കാംസഫ് സംസ്ഥാന കമ്മിറ്റി യോഗം പ്രസിഡന്റ് എന്‍ കെസതീഷിന്റെ അദ്ധ്യക്ഷതയില്‍ ചേരും. ‘കാംസഫ്’ ജനറൽ സെക്രട്ടറി സതീഷ് കണ്ടല സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.

23ന് രാവിലെ 9ന് നടക്കുന്ന പ്രതിനിധി സമ്മേളനം കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ഉത്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സതീഷ് എന്‍ കെ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അടുക്കളത്തോട്ടം ഓണത്തിന് ഒരു മുറം പച്ചക്കറി എന്നിവയിൽ മാതൃകാപരമായ വിജയം കൈവരിച്ച മികച്ച കുട്ടി കർഷകൻ കൊല്ലംകോട് ചെറിയാണ്ടി കുളമ്പിലെ ധർമ്മരാജന്റെ മകൻ ആദിത്യനെ കൃഷിമന്ത്രി അനുമോദിക്കും. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ വിജയം കൈവരിച്ച ജീവനക്കാരെയും ആദരിക്കും. സിപിഐ ജില്ലാ സെക്രട്ടറി കെപിസുരേഷ് രാജ്, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍, സംസ്ഥാന ട്രഷറര്‍ കെ പി ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി കെ മുകുന്ദന്‍, സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരന്‍, സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു,ജില്ലാ സെക്രട്ടറി പി ഡി അനില്‍കുമാര്‍, കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് കണ്ടല, ട്രഷറർ സായൂജ് കൃഷ്ണൻ, സെക്രട്ടറി കെ.ബി.അനു, സ്വാഗതസംഘം ജനറൽ കൺവീനർ കെ.സുജി എന്നിവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് “കേരള മോഡലും സിവില്‍ സര്‍വ്വീസും” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ ജോയിനന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ സരിത അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ വി.സി.ജയപ്രകാശ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗം സി.എ.ഈജു, സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി എന്‍.എന്‍.പ്രജിത, പാലക്കാട് ജില്ലാ പ്രസിഡന്റ് അംജത് ഖാന്‍, കാംസഫ് സംസ്ഥാന സെക്രട്ടറി പ്രസാദ് കരുവളം, വൈസ് പ്രസിഡന്റ് ഷാജി ജേക്കബ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ചര്‍ച്ച, മറുപടി, പ്രമേയങ്ങള്‍ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവയോടെ ദ്വിദിന സംസ്ഥാന സമ്മേളനത്തിനു സമാപനമാകും.

Eng­lish Sum­ma­ry: KAMSF state con­fer­ence from today Palakkad

You may also like this video

Exit mobile version