Site iconSite icon Janayugom Online

കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ഡി രാജ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പട്ടം പിഎസ് സ്മാരകത്തിലെത്തിയാണ് അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വിമാനത്താവളത്തിൽ പ്രവർത്തകർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

മൃതദേഹത്തിനൊപ്പം മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, സിപിഐ നേതാവ് ബിനോയ് വിശ്വം, കാനത്തിന്റെ മകന്‍ സന്ദീപ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷമാകും മൃതദേഹം കാനത്തെ വീട്ടിലെത്തിക്കുക. ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംസ്‌കാരം.

Exit mobile version