സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരമര്‍പ്പിച്ചത്. സംസ്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ ഭൗതികശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ആയിരങ്ങളാണ് പ്രിയനേതാവിനെ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.