കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിനെതിരെ ഇടതുപക്ഷ മത നിരപേക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറ്റിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വങ്ങൾ വർധിപ്പിക്കുന്നു. 40 ശതമാനം വോട്ട് റഷ്യയിൽ കമ്യുണിസ്റ്റുകാർക്കുണ്ട് എന്ന് പറയുമ്പോൾ നരേന്ദ്ര മോഡിക്കുള്ളത് അതിലും താഴെയാണ്. മോഡിയെ എതിർക്കുന്നവരാണ് രാജ്യത്ത് ഭൂരിപക്ഷവും ഉള്ളത്.
എന്നാൽ എതിർക്കുന്നവരുടെ ഐക്യത്തിന്റെ കുറവ് മൂലമാണ് മോഡി കൂടുതൽ ശക്തമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ വിപ്ലവത്തിന്റെ അലയൊലികൾ ഇന്ത്യയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തേകി. തൊഴിലാളികളും കമ്യുണിസ്റ്റുകാരും നടത്തിയ പോരാട്ടങ്ങളുടെ ഉൽപ്പന്നമായിരുന്നു സോവിയറ്റ് സർക്കാർ. ലോക രാഷ്ട്രീയത്തിൽ തന്നെ നിർണ്ണായക ശക്തിയായി അത് വളർന്നുവെന്നും കാനം കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിൽ നടന്ന സമ്മേളനത്തിൽ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷതവഹിച്ചു.
തിരുവനന്തപുരത്ത് സിപിഐ ജില്ലാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷനായി.
english sumamry;Kanam Rajendran says that , Left secular parties should unite against central government
you may also like this video;