തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ വികസനം തടയുന്ന പ്രതിപക്ഷത്തിന്റെ നിഷേധ നിലപാടുകള്‍ക്കെതിരെയുള്ള വിധിയെഴുത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് തൃക്കാക്കര ഉപതെരഞ്ഞടുപ്പ് കൺവൻഷനിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റ് വികസനവും പുരോഗതിയും തടയുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ പ്രതിപക്ഷത്തിനാകുന്നില്ല.
യുഡിഎഫിന്റെ 19 എംപിമാരും കേരളത്തിന്റെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകരുതെന്നാണ് ആവശ്യപ്പെടുന്നത്. വികസനത്തിന് ഗണ്യമായ സംഭാവന ചെയ്യുന്ന അഭിമാന പദ്ധതിക്കെതിരെയും പ്രതിപക്ഷം സമരത്തിനിറങ്ങുന്നു. വികസനവും പുരോഗതിയും ലക്ഷ്യമിടുന്ന ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കണമെന്നും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിനെ വിജയിപ്പിക്കണമെന്നും കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റം വരുത്താൻ തൃക്കാക്കര തെരഞ്ഞെടുപ്പിന് കഴിയും. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ന്യായമായി നൽകേണ്ട വിഹിതം പോലും നിഷേധിക്കുമ്പോൾ കേരളത്തിലെ പ്രതിപക്ഷം ഇതിനെതിരെ പ്രതികരിക്കുന്നില്ല. റെയിൽവേ വികസനം ‚പൊതുമേഘല സ്ഥാപനങ്ങളുടെ വിൽപ്പന ‚പെട്രോൾ ‚ഡീസൽ വിലവർധന, പാചക വാതക വിലവർദ്ധനവ് ഇക്കാര്യങ്ങളിൽ പുറം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് കോണ്ഗ്രസ് സ്വീകരിക്കുന്നത് കാനം കുറ്റപ്പെട്ടുത്തി.
English Summary:Kanam says verdict will be written against the negative stance of Thrikkakara opposition
You may also like this video