Site iconSite icon Janayugom Online

കാനത്തിന്റെ വിയോഗം ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് വലിയൊരു നഷ്ടം: നവയുഗം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആകസ്മികമായ നിര്യാണത്തിൽ നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തന്നെ വലിയൊരു നഷ്ടമാണെന്ന് നവയുഗം അനുശോചിച്ചു. മാറുന്ന ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളെ മനസ്സിലാക്കി എന്നും ഇടതുപക്ഷ ഐക്യത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു കാനം രാജേന്ദ്രൻ.

ശക്തമായ നിലപാടുകൾ വഴി പലപ്പോഴും ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ കാലത്തും മത ജാതി വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച അദ്ദേഹം, തൊഴിലാളി വർഗ്ഗത്തിന്റെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങൾക്കായി എല്ലാക്കാലത്തും പൊരുതിയിട്ടുണ്ട്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വന്ന്, നിയമസഭ സമാജികൻ, ട്രെഡ് യൂണിയൻ നേതാവ്, ആദർശശാലിയായ പൊതു പ്രവർത്തകൻ, കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരള‑സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ വിവിധ ചുമതലകളിൽ ശോഭിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

എന്നും ആദർശങ്ങളിൽ ഉറച്ചു നിന്ന ശക്തനായ കമ്മ്യുണിസ്റ്റ് നേതാവായി, ജനമനസ്സുകളിൽ എല്ലാക്കാലവും അദ്ധേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Exit mobile version