Site iconSite icon Janayugom Online

കാനത്തിന്റെ വിയോഗം തൊഴിലാളി പ്രസ്ഥാനത്തിന് തീരാനഷ്ടം: സിപിഐ

സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ ദേശീയ എക്സിക്യൂട്ടീവ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർട്ടിയെയും ബഹുജനപ്രസ്ഥാനങ്ങളെയും ദശാബ്ദങ്ങളോളം കാഴ്ചപ്പാടോടെയും ഊർജസ്വലതയോടെയും നയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പാർട്ടിയുടെ മൊത്തത്തിലുള്ള വിപുലീകരണത്തിൽ അദ്ദേഹം ശ്രദ്ധ ചെലുത്തി.

പുത്തൻ മേഖലകളിലെ ജീവനക്കാരെ സംഘടിപ്പിച്ച് തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന ട്രേഡ് യൂണിയൻ നേതാവ് കൂടിയായിരുന്നു അദ്ദേഹം. കേരളത്തില്‍ എൽഡിഎഫിനെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം എന്നും ഉറച്ച ശക്തിയായി നിലകൊണ്ടു. ദേശീയ തലത്തിലും കാനം രാജേന്ദ്രൻ പാർട്ടിക്ക് നൽകിയ സംഭാവനകൾ ഏറെ ശ്ലാഘനീയമാണ്.

രാഷ്ട്രീയത്തിലെ വിപുലമായ അനുഭവപരിചയവും വ്യക്തതയും കൊണ്ട് അദ്ദേഹം പാർട്ടി-ബഹുജന സംഘടനകളുടെ ചർച്ചകളെ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ വിയോഗം സിപിഐക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും ദേശീയ എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ബിനോയ് വിശ്വം എംപി അനുശോചന പ്രമേയം അവതരിപ്പിച്ചു. രാമകൃഷ്ണ പാണ്ഡ അധ്യക്ഷനായി.

Eng­lish Sum­ma­ry: Kanam’s demise is a huge loss : CPI
You may also like this video

Exit mobile version