Site iconSite icon Janayugom Online

കാനത്തില്‍ ജമീല എംഎല്‍എയുടെ ഖബറടക്കം ഇന്ന്; സിപിഐ (എം) ഓഫീസിലും കൊയിലാണ്ടിയിലും പൊതുദർശനം

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന് നടക്കും. വിദേശത്തുള്ള മകൻ എത്തുന്നതിനാണ് ഖബറടക്കം നീട്ടിയത്. അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിലാണ് വൈകിട്ട് അഞ്ചിന് ഖബറടക്കുക. രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഐ (എം) ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്. 

Exit mobile version