Site iconSite icon Janayugom Online

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണം; സിപിഐ

കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കരെ നിയമിച്ച് അതിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് സി പി ഐ കാഞ്ഞങ്ങാട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിപിഐ ജില്ലാ. അസി. സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. 

ടി വി സുശീല, കെ കെ വത്സലൻ, കെ ചന്ദ്രശേഖരൻ, എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന കൗൺസിലംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണൻ, കെ വി കൃഷ്ണൻ, മണ്ഡലം സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

Exit mobile version