Site iconSite icon Janayugom Online

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തം തടവും 20 ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ വേവ്വേറെ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

വിവിധ വകുപ്പുകളിൽ 8 വർഷവും മൂന്നു മാസവും ശിക്ഷ അദ്യം അനുഭവിക്കണം. ഇതിന് ശേഷംശേഷം ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. പിഴ തുക കൊല്ലപ്പെട്ട രഞ്ജു കുര്യൻ്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ — 52) നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐപിസി 302, 449, 506 — (2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ജോർജ്ജിൻ്റെ ഇളയ സഹോദരൻ രഞ്ജു കുര്യൻ (50) മാതൃസഹോദരൻ മാത്യു സ്‌കറിയ (78) എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വച്ച് വെടിവെച്ച് കൊന്നുവെന്നാണ് കേസ്

2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ സർക്കാരിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. അഖിൽ വിജയ്, അഡ്വ., സ്വാതി എസ്. ശിവൻ എന്നിവർ ഹാജരായി.

Exit mobile version