Site icon Janayugom Online

സിപിഐ ജില്ലാ കമ്മിറ്റിയംഗം പി വി കണ്ണപ്പന്‍ അന്തരിച്ചു: വിടവാങ്ങിയത് ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ്

സ്വാതന്ത്ര്യ സമര സേനാനിയും എടത്തറ പാന്തംപാടം പി വി കണ്ണപ്പന്‍ ( 93) അന്തരിച്ചു. 1942 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍. ഭാര്യ: രുഗ്മിണി, മക്കള്‍: വിജയകുമാരി, സുമിത്ര, പത്മിനി, അശോകന്‍, മരുമക്കള്‍: ബിന്ദുമോള്‍ (സ്റ്റാംപ് വെന്‍ഡര്‍, പറളി), ചെന്താമരാക്ഷന്‍.

വിടപറഞ്ഞത് കരുത്തനായ നേതാവ്. സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സ് ആഘോഷത്തിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേന, കഴിഞ്ഞ ദിവസം പി വി കണ്ണപ്പനെ ആദരിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് അദ്ദേഹം അറസ്റ്റ് വരിച്ചിട്ടുണ്ട്. പാലക്കാട്ടെ പൊതപ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ദീര്‍ഘകാലം പറളി പഞ്ചായത്ത് അംഗമായിരുന്നു. പറളി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ബികെഎംയു ജില്ലാ പ്രസിഡന്റ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പറളിയില്‍ ഇടതുപക്ഷ പ്രസ്താനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Exit mobile version