കണ്ണൂര്‍ ട്രെയിൻ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങളിലുള്ള ആളിനെയാണ് കസ്റ്റഡയില്‍ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളാണ് പിടിയിലായത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. ഒരു ബോഗി കത്തി നശിച്ചു. ഇന്നലെ രാത്രി 11.7 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കില്‍ നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്ത് കോച്ചിലാണ് പുലർച്ചെ 1. 27നോടെ തീ പടര്‍ന്നത്. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചത്.
English Summary: train fire case one person in police custody
You may also like this video