Site icon Janayugom Online

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല

പ്രിയ വര്‍‍ഗീസിന് നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല . ഹൈക്കോടതി വിധിയുടെഅടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്.

15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്ന് നിയമന ഉത്തരവില്‍ പറയുന്നു. കണ്ണൂര്‍ സര്‍കലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഡോ പ്രിയ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കിയിരുന്നു. 

പ്രിയക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്ററ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബ‍ഞ്ച് ഉത്തരവ് ഇറക്കിയിരുന്നു. പ്രിയക്ക് നിയമനം നല്‍കിയ ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാര്‍ ജസ്റ്റീസ് മുഹമ്മദ് റിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച അനുകൂല വിധി നില്‍കിയത്.

ഒരു അധ്യാപികയുടെ പിഎച്ച്ഡി കാലവും,‍ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാൻ കഴിയുമോ എന്നതാണ് പ്രിയാ വർഗീസിന്‍റെ നിയമനത്തിൽ ഏറ്റവും പ്രധാനമായി ചർച്ചചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തിൽ നിന്നും മാറ്റിനിർത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

Eng­lish Sumamry:
Kan­nur Uni­ver­si­ty issued appoint­ment order to Priya Varghese

You may also like this video:

Exit mobile version