Site iconSite icon Janayugom Online

കണ്ണൂർ അർബൻ നിധി തട്ടിപ്പ് കേസ്; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് മരിച്ചത്. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50 അധികം കേസുകളാണ് ഷൈജുവിനെതിരെയുള്ളത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. 

Exit mobile version