Site iconSite icon Janayugom Online

കര്‍ക്കിടക വാവ്: ഉന്നതതല യോഗം നാളെ

ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട ഉന്നതതല ആലോചന യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി കർക്കിടക വാവുബലി ചടങ്ങുകൾ നടത്താത്ത സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ യോഗം വിളിച്ചത്. സെക്രട്ടേറിയറ്റിലെ നവ കൈരളി ഹാളിൽ രാവിലെ 11 നാണ് യോഗം.

ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. തൊഴിൽമന്ത്രി വി ശിവൻ കുട്ടി, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Eng­lish sum­ma­ry; Karki­da­ka Vavu: High Lev­el Meeting

You may also like this video;

Exit mobile version