നിരവധി വിവാദങ്ങള്‍ കത്തിനില്‍ക്കെ ശാന്തനായി ഉറങ്ങുന്ന യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ വീഡിയോ സമൂഹമാധ്യമങ്ങലില്‍ വൈറലാവുകയാണ്. കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ നടന്ന ഒരു പ്രധാന കാബിനറ്റ് മീറ്റിംഗിൽ ട്രംപ് ഏറെ നേരം കണ്ണടച്ചിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ജോ ബൈഡൻ പ്രായം കാരണം ഉറങ്ങിപ്പോകുന്നു എന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയാലും ബൈഡനെ ‘സ്ലീപ്പി ജോ’ (ഉറക്കംതൂങ്ങി ജോ) എന്ന് ട്രംപ് കളിയാക്കാറുണ്ട്.
എന്നാല്‍ ഇത് ട്രംപിന് നേരെ ആയുധമായി മാറുകയാണ്. സമൂഹമധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കർമ്മ ഈസ് എ ബൂമറാങ് എന്ന് പറഞ്ഞുകൊണ്ട് നിരവധി കമ്മന്റുകളാണ് വരുന്നത്. ട്രോളുകള്‍ക്ക് പിന്നാലെ വൈറ്റ് ഹൗസ് വിശദീകരണവുമായി എത്തി. ട്രംപ് ഉറങ്ങിയിട്ടില്ലെന്നും കുറച്ചധികം നേരം കണ്ണടച്ചിരുന്നതെയുള്ളുവെന്നും വൈറ്റ് ഹൗസ് വിശദമാക്കി. ആ മീറ്റിങ് വളരെ ദൈർഘ്യമേറിയതായിരുന്നു. അതിന്റെ മുഷിച്ചിൽ മാറ്റാനാണ് അദ്ദേഹം കണ്ണടച്ചതെന്നും കൂട്ടിചേര്‍ത്തു.

