31 January 2026, Saturday

Related news

January 31, 2026
January 29, 2026
January 24, 2026
January 22, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ബൈഡനെ കളിയാക്കി, ഇപ്പോൾ ട്രംപിനും ഉറക്കം; കാബിനറ്റ് മീറ്റിംഗിലെ വീഡിയോ വൈറൽ

Janayugom Webdesk
വാഷിങ്ടൺ
January 31, 2026 11:30 am

നിരവധി വിവാദങ്ങള്‍ കത്തിനില്‍ക്കെ ശാന്തനായി ഉറങ്ങുന്ന യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ വീഡിയോ സമൂഹമാധ്യമങ്ങലില്‍ വൈറലാവുകയാണ്. കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ നടന്ന ഒരു പ്രധാന കാബിനറ്റ് മീറ്റിംഗിൽ ട്രംപ് ഏറെ നേരം കണ്ണടച്ചിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ജോ ബൈഡൻ പ്രായം കാരണം ഉറങ്ങിപ്പോകുന്നു എന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയാലും ബൈഡനെ ‘സ്ലീപ്പി ജോ’ (ഉറക്കംതൂങ്ങി ജോ) എന്ന് ട്രംപ് കളിയാക്കാറുണ്ട്. 

എന്നാല്‍ ഇത് ട്രംപിന് നേരെ ആയുധമായി മാറുകയാണ്. സമൂഹമധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കർമ്മ ഈസ് എ ബൂമറാങ് എന്ന് പറഞ്ഞുകൊണ്ട് നിരവധി കമ്മന്റുകളാണ് വരുന്നത്. ട്രോളുകള്‍ക്ക് പിന്നാലെ വൈറ്റ് ഹൗസ് വിശദീകരണവുമായി എത്തി. ട്രംപ് ഉറങ്ങിയിട്ടില്ലെന്നും കുറച്ചധികം നേരം കണ്ണടച്ചിരുന്നതെയുള്ളുവെന്നും വൈറ്റ് ഹൗസ് വിശദമാക്കി. ആ മീറ്റിങ് വളരെ ദൈർഘ്യമേറിയതായിരുന്നു. അതിന്റെ മുഷിച്ചിൽ മാറ്റാനാണ് അദ്ദേഹം കണ്ണടച്ചതെന്നും കൂട്ടിചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.