Site icon Janayugom Online

കര്‍ണാല്‍ പ്രതിഷേധ കേന്ദ്രം ; മിനി സെക്രട്ടേറിയറ്റ് ഉപരോധസമരം തുടരുന്നു, സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

കര്‍ണാലില്‍ കര്‍ഷക പ്രതിഷേധം തുടരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ ജില്ലാ ഭരണകൂടം അംഗീകരിക്കുംവരെ പ്രതിഷേധം തുടരുമെന്നും കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 28ന് കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന് എതിരെയാണ് കര്‍ഷകര്‍ കര്‍ണാലില്‍ പ്രതിഷേധം ആരംഭിച്ചത്. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്ക് എതിരെയും കര്‍ഷകരെ തല്ലിച്ചതയ്ക്കാന്‍ അവര്‍ക്കു നിര്‍ദ്ദേശം നല്‍കിയ എസ്ഡിഎംന് എതിരെയും നടപടി ആവശ്യപ്പെട്ടാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ കര്‍ണാലിലെ മിനി സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപരോധം തീര്‍ത്തിരിക്കുന്നത്. സംസ്ഥാന ഭരണകൂടവും കര്‍ഷക നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ കര്‍ഷകര്‍ മിനി സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധം ഇന്നലെയും തുടര്‍ന്നു.


ഇതു കൂടി വായിക്കുക: കര്‍ഷക സമരം വീണ്ടും കരുത്താര്‍ജ്ജിക്കുന്നു


മിനി സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തില്‍ കര്‍ഷകര്‍ തമ്പടിച്ചരിക്കുകയാണ്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുംവരെ ഇവിടെ തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കോര്‍പറേറ്റുകളുടെ സര്‍ക്കാരില്‍ നിന്നും കര്‍ഷകരുടെ മോചനമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഡല്‍ഹി അതിര്‍ത്തികള്‍ പോലെ കര്‍ണാലും പുതിയ സമരവേദിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാത്തിച്ചാര്‍ജ്ജിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന് കര്‍ഷക നേതാവ് യേഗേന്ദ്ര യാദവ് പറഞ്ഞു.

Eng­lish sum­ma­ry; Kar­nal Protest Cen­tral government

You may also like this video;

Exit mobile version