Site icon Janayugom Online

കര്‍ണാടക ബിജെപി വീണ്ടും പുകയുന്നു; വെടിമരുന്നിട്ടത് അമിത്ഷാ നേരിട്ട്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയായിരിക്കും ബിജെപിയെ നയിക്കുക എന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം കര്‍ണാടകയിലെ ആഭ്യന്തരപോരിന്റെ ആക്കംകൂട്ടി. അമിത്ഷായുടെ തീരുമാനത്തിനെതിരെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തുവന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ തുടങ്ങിവരാണ് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. കൂട്ടായ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടണം. നേതാവായി ഒരാളെ മുന്‍കൂട്ടി ചൂണ്ടികാണിക്കേണ്ട. ഷെട്ടര്‍ പറഞ്ഞു. ബൊമ്മെ മന്ത്രിസഭയിലെ ഒരു മന്ത്രിസ്ഥാനം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതിനു പിന്നലെ കാരണവും അദ്ദേഹം വ്യക്തമാക്കി. തന്റെ ജൂനിയറായ ഒരാളുടെ മന്ത്രിസഭയില്‍ അംഗമായിരിക്കുന്നത് ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്നതാണെന്നാണ് ഷെട്ടറിന്റെ നിലപാട്. അത് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. പാര്‍ട്ടി തീരുമാനിക്കുന്നത് എന്തായാലും ഞങ്ങള്‍ അനുസരിക്കും. പക്ഷെ തെരഞ്ഞെടുപ്പ് ഇനിയും അകലെ ആണെന്നിരിക്കെ ഇപ്പോഴൊരു തീരുമാനം അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. ഷെട്ടര്‍ മാധ്യമങ്ങളോട് പറഞു.

 


ഇതുംകൂടി വായിക്കുക;കര്‍ണാടക ബിജെപി മന്ത്രിസഭയ്ക്കുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്നു


 

ബൊമ്മയെപോലെ ഷെട്ടറൂം ലിംഗായത്ത് ആണ്. ഹുബ്ബുള്ളി- ധര്‍വാഡ് ജില്ലയില്‍ നിന്നുള്ളവരുമാണ്. കൂട്ടായ നേതൃത്വമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് കെ എസ് ഈശ്വരപ്പയുടെ അഭിപ്രായവും. അമിത്ഷായുടെ പ്രഖ്യാപനത്തെ താന്‍ എതിര്‍ക്കുന്നില്ല, മറിച്ച് കര്‍ണാടകയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കൂട്ടായ നേതൃത്വം നമുക്ക് ആവശ്യമുണ്ടെന്നും ബി എസ് യദിയുരപ്പയും താനും അടക്കമുള്ള നേതാക്കള്‍ നാലു പതിറ്റാണ്ടുകളായി കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചാണ് പാര്‍ട്ടി കെട്ടിപ്പെടുത്തിയതെന്നും ഈശ്വരപ്പ പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ ബി എസ് യെദിയുരപ്പയുടെയും പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ നളിന്‍കുമാര്‍ കട്ടീലിന്റെയും ബുഹജനനേതാവെന്ന നിലയില്‍ ബി എസ് യെദിയുരപ്പയുടെയും നേതൃത്വം വേണം. ഒരു വ്യക്തിയുടെ മാത്രം നേതൃത്വം മതിയാകില്ലെന്നും ഈശ്വരപ്പ പറഞ്ഞു. ഒന്നിലധികം തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നിട്ടും കര്‍ണാടകയില്‍ ഒരിക്കലും പൂര്‍ണജനവിധി ലഭിച്ചിട്ടില്ലെന്ന് ഒരു കൂട്ടായ നേതൃത്വത്തിന് മാത്രമേ അത് ഉറപ്പാക്കാനാകൂ എന്നുമാണ് അമിത്ഷായോടുള്ള ഈശ്വരപ്പയുടെ ഉപദേശം.

ജൂലൈയ് 28നാണ് യെഡ്യൂരപ്പയില്‍ നിന്നും ബസവരാജ് ബൊമ്മെ കര്‍ണാടക ഭരണം ഏറ്റെടുത്തിട്ട് ഒരു മാസത്തിലേറെയായി. 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൊമ്മെയുടെ നേതൃത്വം അമിത്ഷാ പരസ്യമായി പ്രഖ്യാപിച്ചത് ബിജെപിയിലെ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. യദിയുരപ്പ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ ബസവരാജ ബൊമ്മയെ തീരുമാനിച്ചതും സംസ്ഥാനത്തെ നേതാക്കളില്‍ അങ്കലാപ്പുണ്ടാക്കിയിരുന്നു. ബൊമ്മെയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ ബിജെപി പൂര്‍ണ അധികാരത്തോടെ തിരിച്ചെത്തുമെന്നാണ് ദാവന്‍ഗൈരെയില്‍ നടന്ന യോഗത്തില്‍ അമിത്ഷാ പ്രഖ്യാപിച്ചത്. ആഭ്യന്തരകലഹം നടക്കുന്ന കര്‍ണാടകയില്‍ ബൊമ്മെയ്ക്ക് ശേഷിക്കുന്ന കാലയളവ് തുടരാന്‍ കഴിയുമോയെന്ന ഊഹാപോഹങ്ങള്‍ക്ക് അറുതിവരുത്താനാണ് ഷായുടെ പ്രസ്താവനയെന്നാണ് ഒരുവിഭാഗം ബിജെപിക്കാന്‍ പറയുന്നത്.


ഇതുംകൂടി വായിക്കുക;കര്‍ണാടകത്തിലെ കന്നുകാലി സംരക്ഷണ നിയമം; ബിജെപി, ആര്‍എസ്എസ് രഹസ്യ അജണ്ട


 

യെദിയുരപ്പയുടെ പിന്‍ഗാമിയായി വി ഡി സദാനന്ദ ഗൗഡ എത്തുമെന്നായിരുന്നു ആദ്യ സൂചന. ജഗദീഷ് ഷെട്ടാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും വാര്‍ത്തകള്‍ വന്നു. ഇവരെ അടുത്ത തെരഞ്ഞെടുപ്പിലും അടുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് അമിത്ഷായുടെ പ്രഖ്യാപനം. ബൊമ്മെയ്ക്ക് പിന്നില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടണമെന്നു പറഞ്ഞ് ബോധപൂര്‍വമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകനും ലോക്നിറ്റി നെറ്റ്‌വര്‍ക്ക് ദേശീയ കോഓര്‍ഡിനേറ്ററുമായ ഡോ. സന്ദീപ് ശാസ്ത്രി അഭിപ്രായപ്പെടുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം യെദിയുരപ്പ അംഗീകരിച്ചത് ബൊമ്മയ്ക്ക് കരുത്താകുമെന്നും വിലയിരുത്തപ്പെടുന്നു.

Eng­lish Summary:Karnataka BJP clash­es increas­es; The ammu­ni­tion was fired direct­ly at Amitsha
you may also like this video;

Exit mobile version