Site iconSite icon Janayugom Online

വോട്ടെണ്ണല്‍ തുടങ്ങി; കര്‍ണാടകയില്‍ ഇഞ്ചോടിഞ്ച്

karnatakakarnataka

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. കുമാരസ്വാമി, നിഖില്‍ കുമാരസ്വാമി, സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവര്‍ മുന്നിലാണ്.

അതേസമയം ഷിഗാവോണില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് മുന്നിലുള്ളത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 109 സ്ഥലത്ത് കോണ്‍ഗ്രസും 94 ഇടത്ത് ബിജെപിയും 14 ഇടത്ത് ജെഡിഎസും 2 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 

224 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും തൂക്കുസഭയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും പ്രവചനമുണ്ട്.

അതേസമയം അധികാരത്തിലേറാനുള്ള കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന് ബിജെപിയുടെ പരസ്യപ്രഖ്യാപനം. മന്ത്രിയും ബിജെപി നേതാവുമായ ആര്‍ അശോകയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചില നീക്കങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഒരു പ്രാദേശിക ചാനലിനോട് സംസാരിക്കവെയാണ് കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ബിജെപി അധികാരത്തിലേറുമെന്ന് അശോക ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

Eng­lish Sum­ma­ry: kar­nata­ka elec­tion results

You may also like this video

Exit mobile version