Site iconSite icon Janayugom Online

മത്സര പരീക്ഷകളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

മത്സരപ്പരീക്ഷകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ). പരീക്ഷാ ഹാളിൽ “തലയോ വായയോ ചെവിയോ മൂടുന്ന ഏതെങ്കിലും വസ്ത്രമോ തൊപ്പിയോ ഉപയോഗിക്കുന്നത്” നിരോധിച്ചതായി കെഇഎ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തുടനീളമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കും പുതുക്കിയ ഡ്രസ് കോഡ് ബാധകമായിരിക്കും. ഹിജാബ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ശിരോ വസ്ത്രമെന്നാണ് ഉത്തരവില്‍ പറയുന്നു.

നവംബർ 18, 19 തീയതികളിലാണ് വിവിധ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടക്കുക. പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉത്തരവിൽ പറയുന്നു. ഡ്രസ് കോഡ് ഹിജാബിനെ വ്യക്തമായി നിരോധിക്കുന്നില്ലെങ്കിലും, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അത് സൂചിപ്പിക്കുന്നു. 

Eng­lish Sum­ma­ry: Kar­nata­ka Govt Bans Hijab In Com­pet­i­tive Exams

You may also like this video

Exit mobile version