Site iconSite icon Janayugom Online

ഹിജാബ് വിവാദം: ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഹോളിക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും

കർണാടക ഹിജാബ് നിരോധനത്തില്‍ ഹൈക്കോടതിക്കെതിരായ ഹർജി ഹോളി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഹോളി അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് അറിയിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികൾ ധരിക്കുന്ന ശിരോവസ്ത്രം വിലക്കിയ കർണാടക സർക്കാര്‍ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, ദേവദത്ത് കാമത്ത് എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. 

കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന് വിധിച്ചിരുന്നു. ഹിജാബ് നിരോധനം സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.

eng­lish sum­ma­ry; Kar­nata­ka hijab ban case: Supreme Court to hear appeal against HC ver­dict after Holi

you may also like this video;

Exit mobile version