Site iconSite icon Janayugom Online

കർണാടക ഹിജാബ് വിവാദം; പ്രതികരണവുമായി അൽ ഖ്വയ്ദ

കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിൽ സർക്കാരിനെതിരെ ശബ്ദമുർത്തിയ കോളജ് വിദ്യാർത്ഥിനിയായ മുസ്കാൻ ഖാനെ പ്രശംസിച്ച് കവിത ചൊല്ലി ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരി.

കഴിഞ്ഞ ദിവസം സംഘടന പുറത്തുവിട്ട ഒമ്പത് മിനിറ്റുള്ള വീഡിയോയിലാണ് ഇയാൾ മുസ്കാൻ ഖാനെ പ്രശംസിച്ച് കവിത ചൊല്ലിയത്. കൂടാതെ ഹിജാബ് നിരോധനം സംബന്ധിച്ച് ഇയാൾ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഈ അടിച്ചമർത്തലിനെതിരെ ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കണമെന്നും സവാഹിരി ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ കുലീനയായ സ്ത്രീ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പുറത്തു വിട്ടത്. കവിതയിൽ മുസ്കാൻ ഖാനെ സഹോദരി എന്നാണ് ഇയാൾ അഭിസംബോധന ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ നിന്നാണ് താൻ ഈ വിദ്യാർത്ഥിനിയെക്കുറിച്ച് അറിഞ്ഞതെന്നും, അപ്പോഴാണ് ഈ സഹോദരിയുടെ പ്രവൃത്തിയെ പ്രകീർത്തിച്ചുകൊണ്ട് കവിത എഴുതണമെന്ന് ചിന്തിച്ചതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

കവിത ചൊല്ലിയ ശേഷം ഇയാൾ ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും പാശ്ചാത്യ രാജ്യങ്ങളുമായി സഖ്യം ചേർന്ന ബംഗ്ലാദേശിനെയും പാകിസ്ഥാനെയും കുറ്റപ്പെടുത്തി. കഴിഞ്ഞ നവംബറിന് ശേഷമുള്ള സവാഹിരിയുടെ ആദ്യ വീഡിയോ ആണിത്.

Eng­lish summary;Karnataka hijab con­tro­ver­sy; Al Qae­da responds

You may also like this video;

Exit mobile version