തെക്കേഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണ്ണാടകയില്‍ ബിജെപി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥയില്‍ വന്‍ പ്രതിഷേധം ഉയരുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വവും കര്‍ണ്ണാടകയുടെ കാര്യത്തില്‍ ആശങ്കയിലുമാണ്. ഇതിനിടെ കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ന്യൂഡല്‍ഹി സന്ദര്‍ശനവും ചര്‍ച്ചയാകുന്നു.
മന്ത്രിസഭ വിപുലീകരണമോ പുനഃസംഘടനയോ നടന്നേക്കാമെന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബൊമ്മെയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.ഡല്‍ഹിയില്‍ എത്തുന്ന ബൊമ്മെ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ണാടകയില്‍ എത്തിയതിന് പിന്നാലെയാണ് ബസവരാജ ബൊമ്മെയെ മാറ്റും എന്ന വാര്‍ത്തകള്‍ വന്നത്.
കര്‍ണാടകയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാര്യത്തില്‍ ബിജെപിക്ക് ഭയമുണ്ട്. സംസ്ഥാന നേതൃത്വങ്ങളില്‍ മൊത്തത്തിലുള്ള മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ധൈര്യവും കരുത്തും ബിജെപി നേതൃത്വത്തിനുണ്ടെന്ന് ഡല്‍ഹിയിലെയും ഗുജറാത്തിലെയും പ്രാദേശിക തെരഞ്ഞെടുപ്പുകളെ ഉദ്ധരിച്ച് പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍.സന്തോഷ് പറഞ്ഞിരുന്നു.
ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപിക്ക് കഴിയും.പാര്‍ട്ടിയിലുള്ള ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ടാണ് ഈ തീരുമാനങ്ങള്‍ സാധ്യമായത്, ഗുജറാത്തില്‍. മുഖ്യമന്ത്രിയെ മാറ്റി, മന്ത്രിസഭയെ മുഴുവന്‍ മാറ്റി, പുതുമ പകരുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്, പരാതികള്‍ കൊണ്ടല്ലസന്തോഷ് പറഞ്ഞു.
രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം തവണയും അധികാരത്തിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന്റെ വെല്ലുവിളി ഇവിടെയുള്ളവര്‍ക്ക് അറിയാം. ഭരണവിരുദ്ധത കൂടുതല്‍ ശക്തമാകുന്നു,സന്തോഷ് കൂട്ടിച്ചേര്‍ത്തു.ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ മാറ്റം ഉണ്ടായേക്കാമെന്ന ചര്‍ച്ചകള്‍ വന്നത്. യെദിയൂരപ്പയെ മാറ്റിക്കൊണ്ടാണ് ബിജെപി ബസവരാജയെ മുഖ്യമന്ത്രിയാക്കിയത്.
English Summary: Karnataka is a headache for BJP; Basavarajabomma may be removed from the post of Chief Minister
You may also like this video: