Site icon Janayugom Online

മുംബെെയിൽ കർഷക മഹാപഞ്ചായത്ത് 28ന്

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നവംബർ 28 ന് മുംബൈയിൽ മഹാപഞ്ചായത്ത് നടത്താൻ കർഷകർ ഒരുങ്ങുന്നു. വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം വന്നെങ്കിലും കർഷകർ പ്രക്ഷോഭം തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ബില്ലുകൾ പിൻവലിക്കുകയും എംഎസ്‌പിക്ക് വേണ്ടിയുള്ള ഒരു ബിൽ പാസാക്കുകയും ചെയ്താലേ ഞങ്ങൾ വിശ്വസിക്കൂ എന്ന് ഷഹാപൂരിലെ കർഷക നേതാവ് ദത്താത്രേയ ശങ്കർ മാത്രേ പറഞ്ഞു. 

ഷേത്കാരി കംഗർ മോർച്ചയും നൂറിലധികം സംഘടനകളും ചേർന്നാണ് 28 ന് മുംബൈയിൽ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചത്. നവംബർ 18 നാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും ലഖിംപുർ ഖേരിയിലെ ഇരകളുടെ ചിതാഭസ്മവുമായുള്ള യാത്രയുടെ ഭാഗമായി പത്ത് ദിവസത്തേക്ക് മാറ്റി. ചിതാഭസ്മയാത്ര നവംബർ 27 ന് മുംബൈയിൽ എത്തും. അടുത്ത ദിവസം ആയിരക്കണക്കിന് കർഷകരും പ്രവർത്തകരും തൊഴിലാളികളും ചേരുന്ന മഹാപഞ്ചായത്ത് മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കും. 

ENGLISH SUMMARY:Karshaka Maha Pan­chay­at, Mum­bai on the 28th
You may also like this video

Exit mobile version